അവർ അനേകർ!

  
എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോട് അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി. സങ്കീ 55:18
 
ഒരിക്കൽ ഭൂതംബാധിച്ച ഒരു മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.  ആ മനുഷ്യൻ യേശുവിനോട് പറഞ്ഞു, ‘ഞങ്ങൾ പലർ ആകുന്നു.’ പക്ഷേ ആ മനുഷ്യൻ വിടുവിക്കപ്പെട്ടു (മർക്കോ 5:1-20). നമ്മുടെ ശത്രു നമ്മെക്കാൾ ശക്തിശാലിയാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ലേ?
 
ദാവീദിന് മുന്നിൽ ഗോല്യാത്ത് ശക്തിശാലിയായി തോന്നി (1 ശമു 17). അമാലേക്യരുടെ വലിയ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാനായി 32,000 ആളുകളെ തയ്യാറാക്കാൻ ഗിദെയോന് സാധിച്ചു; പക്ഷേ ആ സൈന്യത്തെ 300 ആക്കി കുറക്കാൻ ദൈവം നിശ്ചയിച്ചു (ന്യായാ 6-7). എന്നാൽ, ബൈബിളിലെ ഇപ്രകാരമുള്ള ഉദാഹരണങ്ങളിൽ, ആരെല്ലാം ദൈവത്തിന്റെ പക്ഷം നിന്നുവോ, അവരെല്ലാം വിജയിച്ചിട്ടുണ്ട്.   
 
ദൈവം നമ്മോടൊപ്പം ഉണ്ടെങ്കിൽ, നാം ബലഹീനരാകുമ്പോൾ തന്നെ ശക്തരാകുന്നു (2 കൊരി 12:10). ബലമുള്ളതിനെ  ലജ്ജിപ്പിപ്പാൻ ദൈവം ബലഹീനരെ തിരഞ്ഞെടുക്കുന്നു (1 കൊരി 1:27).
 
ദൈവത്തെ കൂടാതെയുള്ള പലരെക്കാളും ദൈവം ഉള്ള ഒരു വ്യക്തി ബലവാനാകുന്നു.
 
പ്രാർത്ഥന: ദൈവമേ, ശത്രുവിനോട് പോരാടുമ്പോൾ എപ്പോഴും അങ്ങയോട് ചേർന്നു നില്പാൻ എന്നെ സഹായിക്കേണമേ. ആമേൻ

(translated from English to Malayalam by Robinson E Joy)

Comments

Popular posts from this blog

How long will he forgive?

Slippery sliding cliff!

Who is truly wise?