ശത്രുവിനെ പരാജയപ്പെടുത്തുക
ദൈവം കേട്ട് അവർക്ക് ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. സങ്കീ 55:19
‘കൊറോണ വൈറസിൽ നിന്നും നമ്മെ രക്ഷിപ്പാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’, അടുത്തയിടെ ഇന്ത്യയിലെ ഒരു ആരോഗ്യമന്ത്രി പറഞ്ഞു. ദൈവത്തെ ആദരിക്കുന്ന എത്ര ശക്തമായ ഒരു പ്രസ്താവനയാണിത്! ലോകത്തിലുടനീളമായി നിരവധി ആളുകൾ ഈ ശക്തമായ തിരിച്ചറിവിലേക്ക് ഈ സാഹചര്യത്തിൽ വന്നിട്ടുണ്ട്.
താനല്ല, ദൈവം അവരെ പാരജയപ്പെടുത്തും (55:19), എന്ന് ദാവീദ് ഇവിടെ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാം പലപ്പോഴും നമ്മുടെ ബലത്താൽ ശത്രുവിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കാറുള്ളത്. വചനത്തിൽ പല തവണ ആവർത്തിച്ചിട്ടുള്ള വാക്യമാണ്, ‘ദൈവം നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും’ (പുറ 14:14; ആവർ 3:22).
ദൈവത്തെ ഭയപ്പെടാത്തവർ വളരെ എളുപ്പത്തിൽ പരാജയപ്പെടും (55;19); നിങ്ങൾ ദൈവത്തെ ഭയപ്പെടുമ്പോൾ ദൈവം നിങ്ങളുടെ ശത്രുക്കളെ വളരെ നിസ്സാരമായി പരാജയപ്പെടുത്തും. ഓർക്കുവിൻ, വ്യക്തികളല്ല നമ്മുടെ ശത്രു; അവരെ പലപ്പോഴും നിയന്ത്രിക്കുന്ന സാത്താനാണ് നമ്മുടെ യഥാർത്ഥ ശത്രു.
നിങ്ങളുടെ ശത്രു ആരാണെന്നും, ആ ശത്രുവിനെ എങ്ങനെ പരാജയപ്പെടുത്തണമെന്നും നിങ്ങൾക്കറിയാമോ?
ദൈവം നമുക്കായി യുദ്ധം ചെയ്യുമ്പോൾ, നമ്മുടെ ശത്രുവിന് ജയിക്കാൻ കഴിയില്ല!
പ്രാർത്ഥന: കർത്താവേ, എന്റെ ശത്രു സദാ പരാജയപ്പെടുവാനായി, പോരാട്ടം അങ്ങേക്ക് വിട്ടു തരുവാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)
Comments
Post a Comment