ഭാഷയെ ഭിന്നിപ്പിക്കുക
കർത്താവേ, അവരുടെ ആലോചനകളെ വ്യർഥമാക്കണമേ. അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ; നഗരത്തിൽ ഞാൻ അക്രമവും കലാപവും കാണുന്നു. സങ്കീർത്തനം 55: 9
സ്വന്തഭാഷയിൽ സംസാരിക്കുമ്പോൾ പോലും ‘മറ്റൊരു രീതിയിൽ, അല്ലെങ്കിൽ കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ നിങ്ങൾ എത്ര തവണ ഉപയോഗിക്കാറുണ്ട്? ദൈവം ഭാഷകൾക്ക് നൽകിയ സങ്കീർണ്ണാവസ്ഥയാണിതിന് കാരണം! ഉല്പത്തി 11-ലെ ‘ബാബേൽ സംഭവം’ സ്മരിച്ചു കൊണ്ട് തന്റെ ശത്രുക്കളുടെ ഭാഷകളെ ഭിന്നിപ്പിക്കേണമേ എന്ന് ദാവീദ് ദൈവത്തോട് അപേക്ഷിക്കുകയായിരിക്കാം ഈ വാക്യത്തിൽ (സങ്കീ 55:9).
ആദിയി ൽ ഒരു ഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളു (ഉല്പ 11:1). മനുഷ്യരുടെ ഉദ്ദേശ്യങ്ങൾ ന്യായവിരുദ്ധമായപ്പോൾ ദൈവം അവരുടെ ഭാഷയെ ഭിന്നിപ്പിച്ചു (ഉല്പ 11:7).
എന്നാൽ, ദൈവം തന്റെ സകല സൃഷ്ടികളേയും സ്നേഹിക്കുന്നതുപോലെ ഭാഷകളേയും സ്നേഹിക്കുന്നു. താൻ വിവിധ ഭാഷാവരവും (1 കൊരി 12:28), കൂടാതെ ഭാഷാ വ്യാഖ്യാനവരവും മനുഷ്യർക്ക് നൽകുന്നു (1 കൊരി 12:10). ഭൂമിയിലെ എല്ലാ ഭാഷകളിൽ നിന്നും പ്രതിനിധികളെ സ്വർഗ്ഗത്തിലെത്തിക്കുവാനും ദൈവം പദ്ധതിയിട്ടിരിക്കുന്നു (വെളി 7:9).
ലോകത്തിൽ ഏതാണ്ട് 7,000 ഭാഷകൾ സംസാരിക്കപ്പെടുന്നു. ഓരോരുത്തരും തങ്ങളുടേതായ ഭാഷാശൈലി ഉപയോഗിക്കുന്നതിനാൽ ഭാഷകളെ കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ ആർക്കും കഴിയില്ല; ഭാഷകൾക്ക് മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കുന്നു; അതും ദൈവത്തിന്റെ ഒരു സൃഷടിവൈഭവം!
പ്രാർത്ഥന: കർത്താവേ, അങ്ങ് എനിക്കു നൽകിയിരിക്കുന്ന ഭാഷാവരം ശരിയായ ഉദ്ദേശ്യത്തോടെ ഉപയോഗിക്കുവാൻ എന്നെ സഹായിക്കേണമേ, ആമേൻ
(translated from English to Malayalam by Robinson E Joy)
Very true, miscommunication is one of the major problem in the world.. This happened due to selfish motives of the mankind
ReplyDelete