“ഉവ്വ്” ഉവ്വ് തന്നെ!
തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു; തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു. സങ്കീ 55:20
'ഞാൻ നാളെ ഉച്ചക്ക് രണ്ട് മണിയോടെ വരും', എന്റെ സുഹൃത്ത് ഉറപ്പായി പറഞ്ഞു. പക്ഷേ അവൻ വന്നതേയില്ല.
നിങ്ങളുടെ ജീവിതത്തിലും, വാഗ്ദാനങ്ങൾ ചെയ്ത പലരും അവ നിവർത്തിച്ചിട്ടുണ്ടാകില്ല. സത്യം ചെയ്യുന്നത് അത്ര അഭികാമ്യമല്ല; നിങ്ങളുടെ 'ഉവ്വ്' ഉവ്വ് എന്നും 'ഇല്ല' ഇല്ല എന്നും ആയിരിക്കട്ടെ (യാക്കോ 5:12).
തിരുവചനത്തിൽ ആയിരക്കണക്കിന് വാഗ്ദാനങ്ങൾ നമുക്കായുണ്ട്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ എല്ലായ്പ്പോഴും സത്യവും 'അതെ' എന്നുമാണെന്ന് നാം മനസ്സിലാക്കേണം (2 കൊരി 1:19) . ദൈവം തന്റെ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുന്നില്ല (എബ്രാ 6:18). അബ്രഹാമിനോടും മറ്റ് പലരോടും ദൈവം തന്റെ വാഗ്ദാനങ്ങൾ നിവർത്തിച്ചതായി നാം ദൈവവചനത്തിൽ കാണുന്നു.
നിങ്ങൾ ചെയ്ത വാഗ്ദാനങ്ങൾ പാലിക്കാതിരുന്നിട്ടുണ്ടോ? ഇനിയുള്ള നിങ്ങളുടെ ജീവിതകാലം മുഴുവൻ ദൈവത്തെയും തന്റെ വാഗ്ദാനങ്ങളെയും എപ്രകാരം മറുകെ പിടിക്കുവാൻ കഴിയും.
ദൈവത്തോടും മറ്റുള്ളവരോടും നിങ്ങൾ ചെയ്യുന്ന വാഗ്ദാനങ്ങൾ പാലിക്കേണം; കാരണം ദൈവം പാലിക്കുന്നു.
പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തിലുടനീളം അങ്ങയുടെ വാഗ്ദാനങ്ങളെ മുറുകെ പിടിക്കുവാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)
Comments
Post a Comment