വെണ്ണ പോലെ ...


അവന്റെ വായ് വെണ്ണ പോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയേക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. സങ്കീ 55:21  

കുറച്ചു നാളുകൾക്ക് മുൻപ് ഗാർഹിക ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു കടയിൽ ഞാൻ ഒരു സാധനത്തിന്റെ വില ചോദിച്ചു. ഒടുവിൽ, കടയുടമയോട് 'ദയവായി നിങ്ങളുടെ ഈ സംസാരം ഒന്ന് നിർത്താമോ? താങ്കൾ ഉത്പന്നറ്റത്തെപറ്റി വാസ്തവമായത് മാത്രം പറഞ്ഞാൽ മതിയാകും', എന്ന് എനിക്ക് പറയേണ്ടി വന്നു. 

വളരെ താഴ്മയും വിനയവും ഉള്ളവരായി കാണിക്കുന്നതും വാസ്തവത്തിൽ താഴ്മയും വിനയവും ഉള്ളവരായിരിക്കുന്നതും രണ്ട് കാര്യങ്ങളാണ്. സാത്താനും ഏതാണ്ട് സമാനമായ അഭിനയസ്വഭാവമുണ്ട്. അവൻ വളരെ ആകർഷകമായ നിലകളിൽ നമ്മെ വശീകരിക്കുവാൻ സമർത്ഥനാണ്!   

ചില അവസരങ്ങളിൽ, ഞാൻ ചിന്തിക്കുന്നത് കാപട്യത്തേക്കാൾ നല്ലത് മുൻകോപമാണ്! തന്റെ  ഭൗമിക കാലയളവിൽ യേശു ശാസ്ത്രിമാരെ അഭിസംബോധന ചെയ്തത് കപടഭക്തിക്കാർ എന്നായിരുന്നു (മത്താ 23).

കപടഭക്തി നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പങ്ക് വഹിക്കുന്നുണ്ടോ?  എങ്കിൽ ഏത് വിധത്തിൽ നിങ്ങൾ ദൈവത്തിൽ ആശ്രയിച്ച് സത്യസന്തതയുള്ളവരായിരിപ്പാൻ ആഗ്രഹിക്കുന്നു?

നിങ്ങൾ അല്ലാത്ത ഒരു വ്യക്തിയായി ഒരിക്കലും നിങ്ങളെത്തന്നെ കാണിക്കരുത്; അത് സാത്തന്റെ സ്വഭാവമാണ്.

പ്രാർത്ഥന: കർത്താവേ, കപടഭക്തിക്കാരനാകാതെ സത്യസന്തനായി തന്നെ വളരുവാൻ എന്നെ സഹായിക്കേണമേ. ആമേൻ

(translated from English to Malayalam by Robinson E Joy)

Comments

Popular posts from this blog

How long will he forgive?

Slippery sliding cliff!

Who is truly wise?