പ്രഭാതഭക്ഷണം, മദ്ധ്യാഹ്നഭക്ഷണം, അത്താഴം

ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചക്കും സങ്കടം ബോധിപ്പിച്ച് കരയും; ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും. സങ്കീര്‍ത്തനം 55:17     

എന്റെ ജീവിതകാലം മുഴുവൻ ഞാൻ വളരെ വിശ്വസ്തതയോടെ മറക്കാതെ, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, പ്രഭാതഭക്ഷണവും മദ്ധ്യാഹ്നഭക്ഷണവും അത്താഴവും കഴിക്കുക എന്നത്! താൻ ദിവസത്തിൽ മൂന്നു പ്രാവശ്യം എന്താണ്‌ ചെയ്തതെന്ന് ദാവീദ് പറയുന്നു: ദൈവത്തോട് നിലവിളിക്കുക (സങ്കീ 55: 17). 

പതിവായും കൃത്യമായും  ഭക്ഷണം കഴിക്കുക  എന്നത് വളരെ പ്രാധാന്യമേറിയതാണ്. ശാരീരിക വ്യായാമം ചെയ്യുന്നതും വളരെ നല്ലതാണ്  (1 തിമോ 4: 7). എന്നാൽ ഇവയൊക്കെ നിങ്ങളുടെ ശരീരത്തിന് മാത്രമേ പ്രയോജനമാകുന്നുള്ളൂ. 

കുറഞ്ഞത് ഭക്ഷണം കഴിക്കുന്നത്ര തവണയിങ്കിലും നിങ്ങളുടെ ആന്തരിക മനുഷ്യനെയും പോഷിപ്പിക്കാൻ മറക്കരുത്. നിങ്ങളുടെ ആത്മാവിന് കണ്ണുനീരു കൊണ്ടും ജീവിക്കാൻ സാധിക്കും (സങ്കീ 42:3)! 

നിങ്ങൾ ദൈവത്തെ ആത്മാർത്ഥമായി  സ്നേഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആത്മാവിനെയും മറ്റുള്ളവരെയും കൂടെ പോഷിപ്പിക്കുക (യോഹ 21: 15-22). 

നിങ്ങൾ എത്രയും ആത്മാർത്ഥമായി ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നുവോ, അത്രയും ശക്തമായിരിക്കും നിങ്ങളുടെ ആത്മാവ്. 

പ്രാർത്ഥന: 
കർത്താവേ, അങ്ങയോട് നിലവിളിച്ചു അങ്ങയിൽ നിന്നും  ആവിശ്യത്തിനുള്ള ഭക്ഷണത്തെ പ്രാപിപ്പാൻ സഹായിക്കേണമേ. ആമേൻ

 


 (Translated from English to Malayalam by R. J. Nagpur)

 


Comments

  1. ജഡതിന്റെ ദാഹം തീർക്കാൻ വെള്ളം കുടിക്കേണം. എന്നാൽ അകത്തെ മനുഷ്യന്റെ ദാഹം മാറ്റുവാൻ വെള്ളം കണ്ണിലൂടെ ദൈവസാന്നിധിയിലേക്കു ഒഴുക്കേണം.

    ReplyDelete
  2. തീർച്ചയായും ഇത് പിന്തുടരണം. കാലത്തും വൈകിട്ടും ചെയ്യുന്നുണ്ട്. എന്നാൽ ഉച്ചയ്ക്കും കൂടിയെങ്കിലും ചെയ്യുവാൻ തീരുമാനമെടുക്കുന്നു.

    ReplyDelete
  3. ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete

Post a Comment

Popular posts from this blog

How long will he forgive?

Slippery sliding cliff!

Who is truly wise?