കുലുങ്ങിയിരിക്കുകയാണോ?
നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല. സങ്കീ 55:22
ചെറുപ്പത്തിൽ എനിക്ക് കശുവണ്ടിപ്പഴം കഴിക്കാൻ വളരെ താല്പര്യമായിരുന്നു. ഒരിക്കൽ ഞാൻ പഴങ്ങൾ നിറഞ്ഞു നിന്ന ഒരു പറങ്കിമാവിന്റെ അടുക്കൽ ചെന്നു. നിലത്ത് നിന്ന് എത്ര കുലുക്കിയിട്ടും ഒരു പഴം പോലും വീഴാഞ്ഞത് കാരണം ഞാൻ നിരാശനാകയും ചെയ്തു.
ഇളകുന്നതും ഇളകാത്തതുമായ കാര്യങ്ങൾ ഉണ്ട്. തെറ്റായ ലക്ഷ്യങ്ങൾ മൂലം നാമും ചില സാഹചര്യങ്ങളിൽ കുലുങ്ങി പ്പോയേക്കാം.
ആകാശവും ഭൂമിയും ഇളകിപ്പോകും (എബ്രായ 12:26-27). യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങിപ്പോകാതെ നിലനിൽക്കും (സങ്കീ 55:22a). നീതിമാൻ കുലുങ്ങിപ്പോകയില്ല (55:22b). യഹോവയിൽ ആശ്രയിക്കുന്നവൻ കുലുങ്ങിപ്പോകാൻ ഇടവരില്ല (സങ്കീ 16:8).
ജീവിതത്തിലെ ഏതെല്ലാം സാഹചര്യങ്ങളാണ് നിങ്ങളെ കുലുക്കിയിട്ടുള്ളത്? ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിനായി നിങ്ങൾ എടുക്കുന്ന ഒരു നടപടി എന്തായിരിക്കും?
നിങ്ങൾ കുലുങ്ങിയതായി തോന്നുന്നോ? എങ്കിൽ നിങ്ങളുടെ വേരും അടിസ്ഥാനവും പരിശോധിച്ചാൽ മതിയാകും.
പ്രാർത്ഥന: കർത്താവേ, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകാതിരിക്കുവാൻ ദിനന്തോറും അങ്ങയിൽ ആശ്രയിപ്പാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ
(translated from English to Malayalam by Robinson E Joy)
Comments
Post a Comment