ഉറപ്പുള്ളവരായിരിപ്പിൻ
B. A. Manakala
എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ എന്റെ കീർത്തനം ചെയ്യും. സങ്കീ 57:7
കംഗാരുവിന്റെ കുഞ്ഞ് തന്റെ അമ്മയുടെ ഉദരത്തിലെ സഞ്ചിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് കഴിയുന്നത്!
ഉറപ്പുള്ളവരായിരിപ്പിൻ. പക്ഷേ എപ്രകാരം? കർത്താവിലായിരുന്നു ദാവീദിന്റെ ആശ്രയവും ഉറപ്പും (57:7), ഗോല്യാത്തിനെ പരാജയപ്പെടുത്തിയപ്പോൾ അത് വ്യക്തമായിരുന്നു.
സ്വന്ത വിവേകത്തിൽ ഊന്നരുത് (സദൃ 3:5), അത് മൂഢത്വമായിരിക്കും (സദൃ 28:6). യിരെ 17:7 ഇപ്രകാരം പറയുന്നു: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയുന്ന മനുഷ്യൻ ഭാഗ്യവാൻ.”
നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ അതിനെ തികക്കും (ഫിലി 1:4) എന്നുള്ളതു കൊണ്ട്, ഉറപ്പുള്ളവരായിരിപ്പിൻ.
നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുവാൻ നിങ്ങൾ എപ്രകാരം കർത്താവിൽ ആശ്രയിക്കും?
സ്വയത്തിലുള്ള ആത്മവിശ്വാസം ഒരിക്കൽ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം, എന്നാൽ ദൈവം അത് ചെയ്യില്ല.
പ്രാർത്ഥന: കർത്താവേ, എന്റെ ആത്മവിശ്വാസം എപ്പോഴും അങ്ങയിൽ മാത്രം ആയിരിക്കുവാൻ ഇടയാക്കേണമേ. ആമേൻ
(translated from English to Malayalam by R. J. Nagpur)
Amen
ReplyDelete