ആകാശത്തോളം വലിയത്!
B. A. Manakala
അങ്ങയുടെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ. സങ്കീ 57:10
“ദേ, എന്റെ പട്ടം ആകാശത്ത് മുട്ടാറായി”, പട്ടം പറത്തിക്കൊണ്ടിരിന്നതിനിടെ ഒരു കുട്ടി തന്റെ സുഹൃത്തിനോട് പറഞ്ഞു.
“സ്വർഗ്ഗം എത്ര ഉയരത്തിലാണെന്ന്” ആർക്കെങ്കിലും പറയാൻ കഴിയുമെങ്കിൽ ദൈവത്തിന്റെ സ്നേഹം എത്ര വലിയതാണെന്നും പറയാൻ സാധിക്കും. ഈ സ്നേഹമാണ് ദാവീദും തന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞത് (57:10).
ദൈവത്തിന്റെ സ്നേഹം മാറിപ്പോകാത്തതും ഏത് ദിശയിൽ നിന്നും അനന്തമായതുമാണ്. “നിങ്ങൾ സ്നേഹത്തിൽ വേരൂന്നി, അടിസ്ഥാനപ്പെട്ടവരായി അതിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടും കൂടെ ഗ്രഹിപ്പാൻ, തന്നെ“ (എഫെ 3:18).
നിങ്ങളുടെ പ്രതിദിന ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹത്തെ എത്രമാത്രം അനുഭവിച്ചറിയുന്നുണ്ട്?
ഒരു പക്ഷേ നിങ്ങൾക്ക് ആകാശത്തോളം എത്തുവാൻ കഴിഞ്ഞേക്കാം; എന്നാൽ ദൈവസ്നേഹത്തെ അളക്കാൻ നിങ്ങൾക്ക് കഴിയില്ല!
പ്രാർത്ഥന: ദൈവമേ, പ്രതിദിനം അങ്ങയുടെ സ്നേഹത്തെ കൂടുതലറിയുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment