വിഷം തുപ്പാറുണ്ടോ?
B. A. Manakala
അവരുടെ വിഷം സര്‍പ്പം പോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലി പോലെയാകുന്നു. സങ്കീ 58:4
"നിങ്ങള്‍ എന്നെ പറ്റി ഒരിക്കലും ഒരു നല്ല വാക്ക് പോലും പറയാറില്ല!" ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു. "അതിന് നിന്നില്‍ എന്തെങ്കിലും നല്ലതുണ്ടോ?" എന്നായിരുന്നു ഭര്‍ത്താവിന്‍റെ പ്രതികരണം.
മാരകമായ വിഷ പാമ്പുകളെ പോലെ വിഷം ചീറ്റുന്ന ദുഷ്ട മനുഷ്യരെ കുറിച്ചാണ് ഈ വാക്യം സംസാരിക്കുന്നത് (സങ്കീ 58:4).
നിങ്ങളുടെ ജീവിത പങ്കാളികളോടും മറ്റുള്ളവരോടും എപ്രകാരമാണ് നിങ്ങള്‍ സംസാരിക്കുന്നത്?
നിങ്ങളുടെ വാക്കുകളാല്‍ മറ്റുള്ളവര്‍ അനുഗ്രഹം പ്രാപിപ്പാനായി നിങ്ങള്‍ മന:പൂര്‍ വ്വമായി പരിശുദ്ധാത്മാവിന്‍റെ സഹായം തേടാറുണ്ടോ?
ഹാനികരമായ വാക്കുകള്‍ ദുഷ്ട ഹൃദയത്തില്‍ നിന്നു മാത്രമേ കവിഞ്ഞൊഴുകാറുള്ളു; അവ നാശത്തിന് കാരണമാകുകയും ചെയ്യും.
പ്രാര്‍ത്ഥന: കര്‍ത്താവേ, എന്‍റെ വാക്കുകള്‍ കൊണ്ട്‍ മറ്റുള്ളവരെ അനുഗ്രഹിപ്പാനായി അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ ഓര്‍മ്മപ്പെടുത്തേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Indeed, meaningful one...
ReplyDeleteAme...
ReplyDeleteinspired
Exactly
ReplyDelete