സജീവ സംരക്ഷണം
B. A. Manakala
എന്‍റെ ദൈവമേ, എന്‍റെ ശത്രുക്കളുടെ കൈയ്യില്‍ നിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിര്‍ക്കുന്നവരുടെ വശത്തു നിന്ന് എന്നെ ഉദ്ധരിക്കേണമേ. സങ്കീ 59:1
ദൈവത്തിന്‍റെ ദൗത്യം പൂര്‍ത്തീകരിക്കുന്നതില്‍ ഞാന്‍ ചെയ്യുന്നത് എത്ര ചെറുതും അപ്രാധാന്യവുമാണ് എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാല്‍ എന്നെയും നിങ്ങളെയും ഭരമേല്പിച്ചിരിക്കുന്ന 'ചെറിയ' കാര്യങ്ങള്‍ നാം ചെയ്തു തീര്‍ക്കുക എന്നാണ് ദൈവം താല്‍പര്യപ്പെടുന്നത്.
ദാവീദ്, തന്‍റെ സംരക്ഷണക്കായി പ്രാര്‍ത്ഥിക്കുകയാണ് ഇവിടെ (സങ്കീ 59:1). ദാവീദ് പ്രാര്‍ത്ഥിച്ചില്ലായിരുന്നു എങ്കില്‍ ദൈവം തന്നെ സംരക്ഷിക്കുകയില്ലായിരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? നിങ്ങള്‍ പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ ദൈവെത്തെ സേവിച്ചാലും ഇല്ലെങ്കിലും, ദൈവം തന്റെ പദ്ധതി പൂർത്തീകരിക്കും. ശ്രദ്ധിക്കുക! പ്രാര്‍ത്ഥിക്കാതിരിക്കാനും ദൈവവേല ചെയ്യാതിരിക്കാനുമുള്ള അനുവാദമായി ഇതിനെ കാണരുത്. നമ്മുടെ പ്രാര്‍ത്ഥനയിലും സേവനത്തിലും അഹങ്കരിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല.
യഹോവ നമ്മുടെ ഉറപ്പുള്ള സങ്കേതവും കോട്ടയും ആകുന്നു (സങ്കീ 18:2); യഹോവ മയങ്ങുന്നില്ല ഉറങ്ങുന്നുമില്ല (121: 4) യഹോവ എപ്പോഴും നമ്മോടു കൂടെ ഇരിക്കുന്നു (യോശു 1:9).
ദൈവത്തിന്‍റെ തുടര്‍ച്ചയായ പരിപാലനത്തെ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?
ദൈവത്തിന്‍റെ പരിപാലനം നിങ്ങളുടെ മേല്‍ 24x7 ആണ്; അത് നിങ്ങള്‍ 24x7 പ്രാര്‍ത്ഥിക്കുന്നതുകൊണ്ടല്ല!
പ്രാര്‍ത്ഥന: കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥനക്ക് അതീതമായി, അങ്ങയുടെ തുടര്‍ച്ചയായ പരിപാലനത്തെ മനസ്സിലാക്കുവാവുനും, കൂടുതലായി പ്രാര്‍ത്ഥിക്കുവാനും അടിയനെ ശക്തീകരിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment