ഉപയോഗശൂന്യമായ ആയുധങ്ങള്‍!
B. A. Manakala
ഒഴുകിപ്പോകുന്ന വെള്ളം പോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്‍റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞു പോയതു പോലെ ആകട്ടെ . സങ്കീ 58:7
'എനിക്ക് പപ്പയെക്കാൾ ബലമുണ്ട്' എന്ന് പറഞ്ഞ് ചിലപ്പോഴൊക്കെ എന്‍റെ ഇളയ മകന്‍ എന്‍റെ കൂടെ ഗുസ്തി പിടിക്കാറുണ്ട്. മകന്‍റെ സന്തോഷത്തിനായി ഞാന്‍ പരാജയപ്പെട്ടതായി അഭിനയിക്കുകയാണ് പതിവ്.
ദുഷ്ട മനുഷ്യരുടെ ആയുധങ്ങള്‍ ഉപയോഗശൂന്യവും തകര്‍ന്നതുമാണെന്ന് തിരിച്ചറിയാതെ ആ ഉപയോഗശൂന്യമായ ആയുധങ്ങളെ നിങ്ങള്‍ ഭയപ്പെടാറുണ്ടോ (സങ്കീ 58:3-9)?
നിങ്ങളോട് പൊരുതുന്നവനെക്കാള്‍ വലിയവനാണ് നിങ്ങളില്‍ ഉള്ളതെന്ന വാസ്തവത്തെ നിങ്ങള്‍ അവഗണിക്കരുത് (1 യോഹ 4:4). നിങ്ങള്‍ക്ക് വിരോധമായി വരുന്ന ഒരു അയുധവും ഫലിക്കയില്ല (യെശ 54:17). മൗനമായിരിപ്പിന്‍, യഹോവ നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യും (പുറ 14:14).
നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവിക ശക്തിയെ കുറിച്ച് നിങ്ങളെ തന്നെ ഓര്‍പ്പിക്കാനായി എന്താണ് നിങ്ങള്‍ ചെയ്യാറുള്ളത്?
ശത്രുവിന്‍റെ ഉപയോഗശൂന്യമായ ആയുധങ്ങളെ കാണുന്നതിനു മുന്‍പ് നിങ്ങള്‍ക്കു വേണ്ടി പോരാടുന്നവനെ കാണ്മാനായി നിങ്ങൾ പരിശീലിക്കുക!
പ്രാര്‍ത്ഥന: കര്‍ത്താവേ, അനുനിമിഷവും അങ്ങയുടെ സാന്നിധ്യത്തെ എന്‍റെ കൂടെ കാണ്മാനായി എന്‍റെ കണ്ണുകളെ തുറക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
ആമേൻ...
ReplyDeleteGod bless!
ReplyDelete