എന്റെ ഹൃദയം ഉറങ്ങാറുണ്ടോ?
B. A. Manakala
എന്മനമേ ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും. സങ്കീ 57:8
നിങ്ങൾക്കെത്ര പ്രായമായി? നിങ്ങൾ ഉദരത്തിൽ ഉരുവായതിന് ഏതാണ്ട് ആറ് ആഴ്ചകൾക്ക് ശേഷം മുതൽ ഇന്നു വരെയും നിങ്ങളുടെ ഹൃദയം പ്രവർത്തനനിരതമാണ്, നിങ്ങൾ ഇത് വായിക്കുന്ന ഈ നിമിഷം പോലും.
എന്നാൽ, ഉറങ്ങിപ്പോകാൻ സാധ്യതയുള്ള ഒരു വശം കൂടി ഹൃദയത്തിനുള്ളതിനാൽ അതിനെ കൂടെക്കൂടെ ഉണർത്തേണ്ടതായി വരും. എന്റെ ജിവിതത്തിലെ ഓരോ നിമിഷവും കർത്താവിനായി പാടേണ്ടതിന് എന്റെ ശാരിരിക ഹൃദയം എന്റെ ആത്മിക ഹൃദയത്തെ ഓർപ്പിച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു.
എപ്പോഴും ദൈവവുമായി ബന്ധം നിലനിർത്തേണ്ടതിനു, നിങ്ങളുടെ ഹൃദയത്തെ എത്ര തവണ ഓർമ്മപ്പെടുത്തേണ്ടതായ ആവിശ്യമുണ്ട്? നിങ്ങളുടെ ഹൃദയം ഉറങ്ങുകയാണോ എന്ന് പരിശോധിച്ച് നിങ്ങളെ അറിയിപ്പാനായി നിങ്ങൾക്ക് ആരെങ്കിലുമുണ്ടോ?
സൃഷ്ടാവ് ഇഛിക്കുന്നതു പോലെ തന്നെ നമ്മുടെ ശാരിരിക ഹൃദയം പൂർണ്ണ ജാഗ്രതയോടെ ജീവിതകാലം മുഴുവൻ അതിന്റെ ജോലി നിറവേറ്റുന്നുണ്ട്. എന്നാൽ ചില സമയത്ത് ഉറങ്ങി കിടക്കുന്ന നമ്മുടെ ആത്മിക ഹൃദയത്തെ കഴിയുന്നിടത്തോളം നാം ഉണർത്തേണ്ടുന്നത് ആവിശ്യമാണ്.
പ്രാർത്ഥന: കർത്താവേ, എല്ലാ നിമിഷവും അങ്ങയെ ആരാധിപ്പാനായി എന്റെ ഹൃദയത്തെ ഉണർത്തുവാൻ എന്നെ സഹായിക്കേണമേ. ആമേൻ
(translated from English to Malayalam by R. J. Nagpur)
Comments
Post a Comment