യഥാര്‍ത്ഥ നീതി

B. A. Manakala

ദേവന്മാരെ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരെ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?

"എനിക്കാണെങ്കില്‍ നാല്‌ മണിക്കൂര്‍ ഓണ്‍ ലൈന്‍ ക്ലാസ്സ് ഉണ്ട്; അവനാണെങ്കില്‍ (ഇളയ സഹോദരന്‍) ഒരു ദിവസം 45 മിനിറ്റിന്‍റെ ക്ലാസ്സ് മാത്രമേ ഉള്ളു. ഇത് ന്യായമാണോ?” എന്‍റെ മകള്‍ ചോദിക്കാറുള്ള ചോദ്യമാണിത്.

തന്‍റെ സമയത്തെ ഭരണകര്‍ത്താക്കന്മാരോട് അവര്‍ ന്യായത്തിന്‌ വേണ്ടിയാണോ നിലനില്‍ക്കുന്നതെന്ന്  ചോദിക്കുകയാണ്‌   ദാവീദ് ഇവിടെ.  തങ്ങളുടെ അനീതിയിലേക്ക് അവരുടെ ശ്രദ്ധയെ തിരിക്കുവാനായും താൻ അവരെ ക്ഷണിക്കുന്നു (58:1-2).

പണം, അധികാരം, സ്വാധീനം എന്നിവയാൽ നീതിയെ പരാജയപ്പെടുത്താൻ കഴിയുമോ? സാധാരണയായി, എല്ലാവരും നീതിയെ ഇഷ്ടപ്പെടുന്നവരാണ്‌.  എന്റെ അയൽക്കാരന്റെ കണ്ണിലിരിക്കുന്നത് യഥാർത്ഥത്തിൽ ഒരു പൊടിയാണെങ്കില്‍ പോലും അത് ഒരു തടിക്കഷണമാണ് എന്നാണ് എന്റെ ‘സത്യമായ’ വിധി‌! മനുഷ്യരുടെ കാഴ്ചപ്പാടിൽ, ഒരു വ്യക്തിക്ക് നീതിയായി തോന്നുന്നത് മറ്റൊരാൾക്ക് അനീതിയായി തോന്നാം എന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നം!

നീതിയെ നിർവ്വചിക്കുന്നതിനുള്ള നിങ്ങളുടെ മാനദണ്ഡം എന്താണ്? നിങ്ങൾ എങ്ങനെ ന്യായമായി വിധിക്കും?

ഒരു യഥാർത്ഥ ന്യായാധിപന്‌ മാത്രമേ യഥാർത്ഥ നീതി നടപ്പാക്കുവാൻ  സാധിക്കുകയുള്ളു!

പ്രാര്‍ത്ഥന: ദൈവമേ, എന്‍റെ യഥാർത്ഥ ന്യായാധിപനേ, ന്യായമായി വിധിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. ആമേന്‍

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

How long will he forgive?

Slippery sliding cliff!

Who is truly wise?