ഒന്നാം സ്ഥാനം ദൈവത്തിന്
B. A. Manakala
ഇതാ, അവര്‍ അന്‍റെ പ്രാണനായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്‍റെ നേരെ കൂട്ടം കൂടുന്നത് എന്‍റെ അതിക്രമം ഹേതുവായിട്ടല്ല, എന്‍റെ പാപം ഹേതുവായിട്ടുമല്ല. സങ്കീ 59:3
രണ്ട് വ്യക്തികള്‍ നിങ്ങളുടെ മുറിക്ക് പുറത്ത് നിങ്ങളെ കാണ്മാനായി കാത്തു നില്‍ക്കുന്നു എന്ന് ചിന്തിക്കുക. ഒരു വ്യക്തി നിങ്ങള്‍ക്ക് സമ്മാനം നല്‍കാനും, മറ്റേ വ്യക്തി നിങ്ങളെ ഉപദ്രവിക്കാനുമാണ് കാത്തു നില്‍ക്കുന്നതെങ്കിൽ ഇതില്‍ ആരോട് പ്രതികരിക്കാനാകും നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?
ശ്രദ്ധിക്കുക, തന്‍റെ ശത്രുക്കളെ നേരിടുന്നതിന് മുന്‍പായി, ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് ദാവീദ് ഇവിടെ ചെയ്യുന്നത്. സാധാരണ ഗതിയില്‍, ആദ്യം നിങ്ങള്‍ക്ക് ദൈവത്തിങ്കലേക്ക് നോക്കുവാന്‍ സാധിക്കുന്നുവെങ്കില്‍, നിങ്ങളുടെ ശത്രുക്കളെ ഉള്‍പ്പെടെ, എല്ലാ കാര്യങ്ങളും ദൈവം കൈകാര്യം ചെയ്തുകൊള്ളും. പക്ഷേ, നിങ്ങളുടെ രീതി ഇതിന് വിരുദ്ധമാണെങ്കില്‍, നിങ്ങള്‍ക്ക് വളരെയധികം വേദനകളും നിരാശകളും സഹിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട്, "ഒന്നാം സ്ഥാനം ദൈവത്തിന്" എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിത ലക്ഷ്യം (മത്താ 6:33).
ദൈവം നിങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണ്; അതോടൊപ്പം നിങ്ങളുടെ ശത്രുവും. ദൈവത്തെ ആശ്രയിപ്പാനും, ദൈവത്തോട് ആദ്യം പ്രതികരിക്കുവാനും നിങ്ങള്‍ പഠിക്കുമോ?
ദൈവവും സാത്താനും ഒരേ സമയം നിങ്ങൾക്കായി കാത്തു നില്‍ക്കുമ്പോള്‍, നിങ്ങള്‍ ആര്‍ക്ക് മുന്‍ഗണന നല്‍കി പ്രതികരിക്കും എന്ന് ചിന്തിക്കുക.
പ്രാര്‍ത്ഥന: കര്‍ത്താവേ, എന്‍റെ ശത്രുവിനെക്കുറിച്ച് വ്യാകുലപ്പെടാതെ, എപ്പോഴും അങ്ങയോട് പ്രതികരിക്കുവാന്‍ അടിയനെ പഠിപ്പിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment