പ്രതിഫലയോഗ്യമായ ജീവിതം!

B. A. Manakala

ആകയാല്‍: നീതിമാനു പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്ന് മനുഷ്യര്‍ പറയും. സങ്കീ 58:11

"എന്‍റെ മകള്‍ വളരെ നല്ലതു പോലെ പാടിയിരുന്നു, അവള്‍ക്കായിരുന്നു ഏത് രീതിയിലും ഒന്നാം സമ്മാനം ലഭിക്കേണ്ടിയിരുന്നത്." സഭയിലെ കുഞ്ഞുങ്ങളുടെ മത്സരത്തിന്‌ ശേഷം  ഒരു രക്ഷകർത്താവ് ‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു.

സത്യസന്ധമായി ദൈവത്തിന്‌ വേണ്ടി ജീവിക്കുന്നവര്‍ക്ക് ഒരു പ്രതിഫലമുണ്ട് (സങ്കീ 58:11). എന്ത് പ്രതിഫലം കൊടുകണമെന്നും, അത് ആര്‍ക്ക് കൊടുക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം പ്രതിഫലം കൊടുക്കുന്ന വ്യക്തിക്ക് മാത്രമേ ഉള്ളു. പ്രതിഫലം വാങ്ങാനായി ദൈവത്തെ സ്വാധീനിക്കുവാൻ ആര്‍ക്കും കഴിയുകയില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം ചെയ്യാന്‍ സാധിക്കും: "നിങ്ങള്‍ ചെയ്യുന്നതൊക്കെയും മനുഷ്യര്‍ക്കെന്നല്ല കര്‍ത്താവിന്‌ എന്ന പോലെ മനസ്സോടെ ചെയ്‌വിന്‍. അവകാശമെന്ന പ്രതിഫലം കര്‍ത്താവ്‌ തരും എന്നറിഞ്ഞ് കര്‍ത്താവായ ക്രിസ്തുവിനെ സേവിപ്പിന്‍" (കൊലോ 3:23-24).

പ്രതിഫലം പ്രാപിക്കുന്നതിനായി, എപ്രകാരമാണ്‌ മനുഷ്യരെ നിങ്ങള്‍ പ്രീതിപ്പെടുത്താറുള്ളത്? 

മനുഷ്യരെ സ്വാധീനിച്ച് ഈ ഭൂമിയില്‍ ഒരു പക്ഷേ പല പുസ്കാരങ്ങളും നേടാന്‍ നമുക്ക് സാധിച്ചേക്കാം; എന്നാല്‍ പ്രതിഫലേച്ഛയോടെ ദൈവത്തെ സ്വാധീനിക്കാന്‍ നമുക്ക് സാധിക്കുകയില്ല.

പ്രാര്‍ത്ഥന: കര്‍ത്താവേ, എനിക്ക് പുസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും അങ്ങയേയും മറ്റുള്ളവരേയും വിശ്വസ്തതയോടെ സേവിപ്പാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

How long will he forgive?

Who is truly wise?

Slippery sliding cliff!