നിങ്ങൾ എവിടെയാണ് ആരാധിക്കുന്നത്?
B. A. Manakala
കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് സ്തോത്രം ചെയ്യും (സങ്കീ 57:10).
“ചർച്ചിൽ പോകാതെ വീട്ടിലിരിന്ന് ആരാധിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യമില്ല”, ഈ മഹാമാരിയുടെ സമയത്ത് പലരിൽ നിന്നും ഞാൻ കേട്ട ഒരു പ്രസ്താവനയാണിത്.
ആളുകൾ ഏത് ഇനത്തിൽപ്പെട്ടവരായിരുന്നാലും താൻ വംശങ്ങളുടെയും ജാതികളുടെയും ഇടയിൽ ദൈവത്തിന് സ്തോത്രം ചെയ്യും എന്നാണ് ദാവീദ് പറയുന്നത് (57:9). എങ്ങനെയാണെങ്കിലും, നമുക്ക് ദൈവത്തെ ആരാധിപ്പാൻ പറ്റിയ സ്ഥലമല്ല ഈ ഭൂമി! ദൈവത്തിന്റെ വലിയ ഭക്തർ മലമുകളിലും, വൃക്ഷങ്ങളുടെ കീഴിലും, ജയിലിലും, എല്ലായിടത്തും ദൈവത്തെ ആരാധിച്ചിട്ടുണ്ട്.
എല്ലായ്പ്പോഴും, എവിടെയും, ഏത് ജനക്കൂട്ടത്തിന്റെ മദ്ധ്യത്തിലും, ഏത് സാഹചര്യത്തിലും തന്നെ ആരാധിപ്പാനായി വിളിക്കപ്പെട്ടവരാണ് നാം.
ഒരു അനുയോജ്യമായ സാഹചര്യം ഇല്ലെങ്കിലും, ഏത് സാഹചര്യത്തിലും ദൈവത്തെ ആരാധിപ്പനായി നിങ്ങൾ എപ്രകാരം നിങ്ങളെത്തന്നെ തയ്യാറാക്കും?
സത്യാരാധകർക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പോലും ദൈവത്തെ ആരാധിപ്പാൻ കഴിയും.
പ്രാർത്ഥന: കർത്താവേ, ഏത് പ്രതികൂല സാഹചര്യത്തിലും, എപ്പോഴും, എവിടെയും അങ്ങയെ ആരാധിപ്പാൻ അടിയനെ പഠിപ്പിക്കേണമെ. ആമേൻ.
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment